Ajeesh Viswanath






















Sfi Activist

CMS College Kottayam

killed by ABVP criminals
1992 August 9

കോട്ടയം CMS കോളേജിലെ
പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു
സഖാവ് അജീ‍ഷ് വിശ്വനാഥന്‍.

1992 ആഗസ്ത് 6 ന്
കോളേജ് കാന്വസില്‍ മാരകായുധങ്ങളുമായി
താണ്ഡവമാടിയ ABVP കാപാലിക സംഘം
കണ്ണില്‍ കണ്ടവരെയെല്ല്ലാം തല്ലിയോടിച്ചു.

കോളേജിലെ പൊതുമണ്ഡലത്തില്‍ നിന്നും
ഒറ്റപ്പെട്ട അക്രമിസംഘം
കാന്റീനിലേയ്ക്ക് പോവുകയായിരുന്ന സഖാവ് അജീഷിനെ
ഭീകരമായി ആക്രമിച്ചു.

രോഗിയായ തന്നെ ഒന്നും ചെയ്യരുതന്നപേക്ഷിച്ചിട്ടും
അക്രമികള്‍ അത് ചെവിക്കൊണ്ടില്ല.
അടിയേറ്റ് വയറ്റില്‍ രക്തം കട്ട പിടിച്ച്
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട
സഖാവ് ആഗസ്ത് 9 ന് നമ്മെ വിട്ടു പിരിഞ്ഞു.

"രക്തനക്ഷത്രം ആലേഖനം ചെയ്ത ശുഭ്ര പതാക
എവിടെ എല്ലാം പാറുന്നുവോ അവിടെയെല്ലാം
സഖാവ് അജീഷിന്റെ സ്മരണകള്‍ ഇരമ്പും"