Velayudhan
























1976 December 19

Sfi Activist
Koduvayoor High School student
Palakkad

Killed by RSS

ജാതിയുടെയും മതത്തിന്റെയും
അതിര്‍വരന്പുകള്‍ക്കപ്പുറം
മനുഷ്യത്വത്തെക്കുറിച്ചുള്ള ജ്വലിക്കുന്ന ഭാവനകളും
രക്തനക്ഷത്രാങ്കിത ശുഭ്രപതാകയേന്തിയ
കണ്ഠത്തില്‍ നിന്നുയര്‍ന്ന മുദ്രാവാക്യങ്ങളും‍
കാവിയണിഞ്ഞ വര്‍ഗ്ഗീയ ഭ്രാന്തന്മാരെ അലോസരപ്പെടുത്തി.

സ്‌കൂളില്‍ നിരന്തരം ആക്രമണം നടത്തിയിരുന്ന
RSSകാര്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു.

1974 മാര്‍ച്ച് 14 ന്
സ്കൂ‍ളിലേയ്ക്ക് നടന്നു വരുന്വോള്‍‍
വേലായുധനെ RSSകാര്‍ പതിയിരുന്ന് ആക്രമിച്ചു.
നട്ടെല്ലിന് കുത്തേറ്റ വേലായുധന്റെ ചലന ശേഷി നഷ്ടപ്പെട്ടു.
16 മാസം ആശുപത്രിയിലും 18 മാസം വീട്ടിലും കഴിഞ്ഞു.
കഠിനമായ വേദന നിറഞ്ഞ ദിനങ്ങള്‍ക്കൊടുവില്‍
1976 ഡിസം‌ബര്‍ 19 ന് പ്രാണന്‍ വെടിഞ്ഞു.

SFI യുടെ അഞ്ചാം സംസ്ഥാന സമ്മേളത്തിന്
മരണ ശയ്യയില്‍ കിടന്നു കൊണ്ട്
വേലായുധന്‍ അയച്ച സന്ദേശം ഇതായിരുന്നു.

" ഏത് കടുത്ത പ്രയാസത്തിലും
എസ്.എഫ്‌.ഐ മുന്നോട്ട്‌ പോവുക
തന്നെ ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട് "