Muhammed Musthaffa





















1976 ജൂണ്‍ 26 ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പരിമിതമായ സംഘടനാ പ്രവര്‍ത്തനം പോ‍ലും നിരോധിക്കപ്പെട്ടു.ഈ പ്രയാസകരമായ സാഹചര്യത്തിലും കേന്ദ്ര ഭരണാധികാരികളുടെ ജനാധിപത്യ കുരുതിക്കെതിരെയും ഫീസ് വര്‍ദ്ദനവിനെതിരെയും മണ്ണാര്‍ക്കാട് MES കോ‍ളേജില്‍ ശക്തമായ സമരം സംഘടിപ്പിക്കപ്പെട്ടു.1976 ജൂലൈ 22 ന് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുംSFI പ്രവര്‍ത്തകനുമായ അബ്ദുള്‍ റസാഖിനെഅകാരണമായി സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഒരാഴ്ച നീണ്ടു നിന്ന സമരം MES കോളേജില്‍ നടന്നു.സസ്പെന്‍ഷന്‍ പിന്‍‌വലിക്കാമെന്ന ഉറപ്പില്‍ സമരം ഒത്തുതീര്‍പ്പായി.1976 ജൂലൈ 28 ന് അര്‍ദ്ധരാത്രി SFI യൂണിറ്റ് എക്സിക്യൂ‍ട്ടീവ് അംഗം മുഹമ്മദ് മുസ്തഫഉള്‍പ്പെടെ 9 പ്രവര്‍ത്തകരെപോലീസ് ‘മിസ’ പ്രകാരം അറസ്റ്റ് ചെയ്ത് മണ്ണാര്‍ക്കാട് ജയിലിലടച്ചു. ഭീകരമര്‍ദ്ദനമേറ്റ് രോഗബാധിതനായമുഹമ്മദ് മുസ്തഫ 1976 ആഗസ്ത് 28 ന് മരണമടഞ്ഞു.SFIയില്‍ നിന്നു രാജി വച്ചാല്‍ പുറത്ത് വിടാമെന്നപോലീസിന്റെ കല്‍പ്പനകളെ എന്റെ ജീവിതത്തില്‍ നിന്ന് രാജി വച്ചാലുംയില്‍ നിന്ന്‍ രാജി വക്കില്ലെന്നാ പ്രഖ്യാപനത്തോടെയാണ് സഖാവ് മുഹമ്മദ് മുസ്തഫ നേരിട്ടത്.