Martyrs of Koothuparamb

കൂത്തുപറന്വ് രക്തസാക്ഷികള്‍

രാജീവന്‍
ഷിബുലാ‍ല്‍
ബാബു
റോഷന്‍
മധു

1994 നവംബര്‍ 25
കേരളചരിത്രത്തില്‍
ചോരകൊണ്ടെഴുതിയ അദ്ധ്യായമാണ്.

വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കും
നേതൃത്വം നല്‍കിയിരുന്ന
മന്ത്രി എം.വി.രാഘവനെ കരിങ്കൊടി കാണിക്കാന്‍ വന്ന
വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകരെ തല്ലിയും കൊന്നും
ഭരണകൂടം ഭീകരതാണ്ഡവം നടത്തിയ
ചരിത്രത്തിലെ ദുര്‍ദിനം.

പോലീസ് നടത്തിയ
ഭീകരലാ‍ത്തിച്ചാര്‍ജ്ജിലും വെടിവെപ്പിലും
5 ധീരസഖാ‍ക്കള്‍
സമരഭൂമിയില്‍ മരിച്ചു വീണു.

ക്രൌര്യത ജീവന്‍ കവര്‍ന്നെടുത്ത
ഈ നാ‍ടിന്റെ പൊന്നോമനകള്‍
അവര്‍ അഞ്ചു പേര്‍ ഞങ്ങളുടെ
ആത്മാവിലെരിയുന്ന കനലുകളാണ്.
അക്ഷരങ്ങളിലും ആള്‍രൂപങ്ങളിലും
ഒതുങ്ങാത്ത ത്യാഗത്തിന്റെ
സൂര്യ തേജസ്സുകള്‍...

സ്വന്തം ജീവന്‍ മരണത്തിലേയ്ക്ക്
നീങ്ങുന്വോഴും മറ്റുള്ളവര്‍ക്ക്
ഭാ‍വിജീവിതത്തിലേയ്ക്ക് വഴി
ചൂണ്ടിക്കാണിച്ച സഖാക്കള്‍...

പോരാട്ടങ്ങള്‍ നിലക്കുന്നില്ല ;
അവഗണിക്കപ്പെട്ട അവസാനത്തെ കുട്ടിക്കും
വിദ്യ ലഭിക്കും വരെ..
നിഷേധിക്കപ്പെട്ട അവസാനത്തെ വിദ്യാര്‍ഥിക്കും
നീതി ലഭിക്കും വരെ..