Saidali

























Sfi Activist

Killed by KSU and ABVP

1974 September 20

പട്ടാന്വി സംസ്കൃത കോളേജിലെ
SFI പ്രവര്‍ത്തകനായിരുന്ന സെയ്താലി
കാന്വസിലെ അരാജക വാദികള്‍ക്കെതിരെ
നിലപാടെടുത്തതിന്റെ ഭാഗമായി കൊലക്കത്തിക്കിരയായി.

പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതില്‍
ആഹ്ലാദം കണ്ടെത്തിയ കാന്വസ് തെമ്മാടികള്‍
സഖാവിനെ സംഘം ചേര്‍ന്ന് കൊല ചെയ്തു.

1974 സെപ്തംബര്‍ 20 ന്
ABVP - KSU ഗുണ്ടാ സംഘം ഭീകരമായ ആക്രമണം നടത്തി.
ഇരുന്വ് ദണ്ട കൊണ്ട് തലക്കടിയേറ്റ് വീണ
സെയ്താലിയുടെ മാറില്‍
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നോക്കി നില്‍ക്കെ
കാപാലികര്‍ കത്തി കുത്തിയിറക്കി.


"എന്റെ മകന്‍ വിശ്വസിച്ചിരുന്ന പ്രസ്ഥാനം
തളരാതെ മുന്നോട്ട്‌ പോവുക തന്നെ ചെയ്യും"

സൈതാലിയുടെ പിതാവ് മോയ്തുണ്ണി മാസ്റ്ററുടെ
ധീരമായ ഈ വാക്കുകള്‍ ഇന്ന്
ആയിരമായിരം പുത്രന്മാരുടെ
മനസുകളില്‍ കെടാതെ ജ്വലിക്കുന്നു.

ഖദറും‌ കാവിയുമണിഞ്ഞ രാഷ്ട്രീയ ആഭാസന്മര്‍
സൈതാലിയെ കുത്തിവീഴ്ത്തി
താല്‍ക്കാലിക വിജയം നേടിയെങ്കിലും
ആ ജ്വലിക്കുന്ന സ്മരണക്ക്
ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍‌
കാലത്തിന്റെ നഖപ്പാടുകള്‍‍ക്ക്‌ കഴിഞ്ഞില്ല.