Sajeevan

Sfi Activist

1988 October 23
Killed by Muslim League

മടപ്പള്ളി ഗവ: കോളേജിലെ
ഒന്നാം വര്‍ഷ BA വിദ്യാര്‍ത്ഥിയും
SFI പ്രവര്‍ത്തകനുമായിരുന്നു സജീവന്‍.

കാന്വസിനകത്തും പുറത്തും
നെറികേടുകളെ ചോദ്യം ചെയ്യുന്നതില്‍
മുന്നില്‍ നിന്ന സഖാവാണ് സജീവന്‍.
നാദാപുരം മേഖലയില്‍
മുസ്ലീം ലീഗ് പ്രമാണിമാരുടെ
അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍
സഖാവിന് തെല്ലും മടിയുണ്ടായിരുന്നില്ല.

1988 ഒക്ടോ‍ബര്‍ 23 ന്
സുഹൃത്തായ അച്യുതന്റെ വീട്ടില്‍ പോ‍യി
തിരിച്ചു വരികയായിരുന്നു സജീവന്‍.
പെട്ടെന്ന് ഇടവഴിയില്‍ നിന്ന് വിസില്‍ മുഴങ്ങി.
നാലുപാടു നിന്നും ലീഗിന്റെ ഗുണ്ടകള്‍
ആയുധങ്ങളുമായി സഖാവിനെ ആക്രമിച്ചു.

നട്ടെല്ലിന് കുത്തേറ്റ സഖാവ്
സ്വന്തം വീടിനടുത്തായി പിടഞ്ഞു വീണു മരിച്ചു.